സൗദിയില്‍ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കാന്‍ ഒരുങ്ങിയ വിദേശ യുവതിയെ രക്ഷപ്പെടുത്തി

തബൂക്ക്- നഗരത്തില്‍ കെട്ടിടത്തിനു മുകളില്‍ കയറി താഴേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച വിദേശ യുവതിയെ സൗദി സുരക്ഷാ വകുപ്പുകള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെയാണ് സംഭവം. തബൂക്ക് നഗരത്തിലെ ബഹുനില കെട്ടിടത്തിന്റെ ടെറസ്സില്‍ കയറിനിന്ന് താഴേക്ക് ചാടുമെന്ന് യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേക്കുറിച്ച് പ്രദേശവാസികള്‍ സിവില്‍ ഡിഫന്‍സിനെയും സുരക്ഷാ വകുപ്പുകളെയും അറിയിച്ചു. യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച സുരക്ഷാ വകുപ്പുകള്‍ നടത്തിയ ശ്രമങ്ങളിലൂടെ ആത്മഹത്യാ ശ്രമത്തില്‍നിന്ന് യുവതി പിന്തിരിയുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ ഇവരെ പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

Latest News