Sorry, you need to enable JavaScript to visit this website.

വിപണി വിലയില്‍ കൂടുതല്‍ ഈടാക്കുന്നു, എണ്ണ കമ്പനികള്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി

ന്യൂദല്‍ഹി- വിപണി വിലയേക്കാളും കൂടുതല്‍ തുക പൊതുമേഖല എണ്ണക്കമ്പനികള്‍ ഇന്ധനത്തിന് ഈടാക്കുന്നതിനെതിരേ കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിനും എണ്ണക്കമ്പനികള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു. എട്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം. വിലനിര്‍ണയ വിഷയത്തില്‍ തര്‍ക്കങ്ങളുണ്ടെങ്കില്‍ മധ്യസ്ഥ നടപടികള്‍ സ്വീകരിക്കാമെന്ന ഹൈക്കോടതി ഉത്തരവ്  സുപ്രീംകോടതി മരവിപ്പിച്ചു.
വിപണി വിലയേക്കാളും കൂടുതല്‍ തുക പൊതുമേഖല എണ്ണകമ്പനികള്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന്  ഈടാക്കുന്നത് ഗൗരവമേറിയ വിഷയമാണെ് ജസ്റ്റീസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. വിപണി വിലയ്ക്ക് ഡീസല്‍ നല്‍കാത്തത് ഭരണഘടന വിരുദ്ധമാണെ് കെ.എസ്.ആര്‍.ടി.സിക്കായി മുതിര്‍ അഭിഭാഷകന്‍ കപില്‍ സിബലും അഭിഭാഷകന്‍ ദീപക് പ്രകാശും വാദിച്ചു. എന്നാല്‍ അധിക വില ഈടാക്കുവരില്‍നിന്ന് എന്തിന്  വാങ്ങുന്നുവെന്നും മറ്റ് എണ്ണകമ്പനികളില്‍ നിന്ന് ഡീസല്‍ വാങ്ങിക്കൂടെയെന്നും കോടതി ചോദിച്ചു.  
    ഉയര്‍ന്ന വിലയ്ക്ക് ഒരു ലിറ്റര്‍ ഇന്ധനം പോലും കെ.എസ.്ആര്‍.ടി.സി. വാങ്ങിയിട്ടില്ലന്ന് പൊതുമേഖല എണ്ണ കമ്പനികള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കോര്‍പ്പറേഷന്‍ നിലവില്‍ റീട്ടെയ്ല്‍ പമ്പുകളില്‍ നിന്നാണ് ഡീസല്‍ വാങ്ങുന്നത്. ഇത് തങ്ങളുമായി ഏര്‍പ്പെട്ട കരാറിന്റെ ലംഘനമാണ്. എന്നാല്‍ അതില്‍ ഇപ്പോള്‍ പരാതിയില്ല. കരാര്‍ പ്രകാരമാണെങ്കില്‍ ഡീസലിന് പണം നല്‍കാന്‍ നാല്പത്തഞ്ച് ദിവസത്തെ സമയം കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കും. നിലവില്‍  തങ്ങള്‍ക്ക് നൂറ് കോടി രൂപയിലധികം കെ.എസ്.ആര്‍.ടി.സി നല്‍കാനുണ്ടെന്ന് എണ്ണ കമ്പനികള്‍ കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച  മധ്യവേനല്‍ അവധി ആരംഭിക്കുതിനാല്‍ ജൂലായിലാകും ഇനി കേസ്  പരിഗണിക്കുക.

 

 

Latest News