Sorry, you need to enable JavaScript to visit this website.

കരച്ചിൽ കാരണം റിപ്പോർട്ട് പൂർത്തിയാക്കാനാകാതെ മാധ്യമ പ്രവർത്തകൻ; വൈറലായി വീഡിയോ

വാഷിംഗ്ടൺ- വംശീയ കൂട്ടക്കൊല റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകൻ സങ്കടത്താൽ തളർന്നു പോകുന്ന വീഡിയോ സമുഹ മാധ്യമങ്ങളിൽ വൈറലായി.

അമേരിക്കയിലെ ബഫല്ലോയിലായിരുന്നു കഴിഞ്ഞ ദിവസം  കൂട്ടക്കൊല. 18 കാരൻ ഒരു സൂപ്പർമാർക്കറ്റിൽ പത്ത് പേരെയാണ് വെടിവച്ചു കൊന്നത്. വംശീയ പ്രേരിതമായിരുന്നു ആക്രമണം. ടോപ്‌സ് ഫ്രണ്ട്‌ലി മാർക്കറ്റിൽ പെയ്‌ടൺ ജെൻഡ്രൺ എന്ന പതിനെട്ടുകാരൻ നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.

കൂട്ടക്കൊല നടന്ന സൂപ്പർമാർക്കറ്റിനു പുറത്ത് നിന്ന് സംഭവത്തെക്കുറിച്ച് തത്സമയം റിപ്പോർട്ട് ചെയ്ത വിക്ടർ ബ്ലാക്ക് വെൽ എന്ന സി.എൻ.എൻ അവതാരകനാണ് പറഞ്ഞു പൂർത്തിയാക്കാനാകാതെ ക്യാമറക്കു മുന്നിൽ വിതുമ്പിയത്.  മുഴുവൻ സംഭവങ്ങളുടെയും വീഡിയോ എൻബിസി യൂണിവേഴ്‌സലിന്റെ സീനിയർ എക്‌സിക്യൂട്ടീവ് മൈക്ക് സിംഗ്ടൺ ആണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ, വിക്ടർ ബ്ലാക്ക്‌വെൽ വെടിവപ്പിന്റെ ദൃക്‌സാക്ഷികളിലൊരാളോട് സംസാരിക്കുന്നതാണ് തുടക്കം.  എപ്പോഴും  അദൃശ്യമായിരിക്കാനാണ് താൻ മകളെ പഠിപ്പിച്ചിരിക്കുന്നതെന്ന് യുവതി പറഞ്ഞു. താൻ കാറിലിരുന്ന് എണ്ണുകയായിരുന്നുവെന്ന് 15 വരെ താൻ എണ്ണിയെന്നും പിന്നീട് സ്റ്റുഡിയിയോലുള്ള സഹപ്രവർത്തക  അലിസിൻ കാമറോട്ടയോട് ബ്ലാക്ക്‌വെൽ പറഞ്ഞു,

 ഇതിനെക്കുറിച്ച് ചർച്ചകളും സംഭാഷണങ്ങളും ധാരാളം നടക്കുന്നു. ഡെമോക്രാറ്റുകൾ തോക്കുകളെ പഴി പറയും. റിപ്പബ്ലിക്കൻമാർ മാനസികാരോഗ്യം പറയും, ഒന്നും മാറില്ല.  ഒരുപക്ഷേ ഈ വർഷം തന്നെ ഇനിയുമിത് കാണേണ്ടി വരും.   പിന്നീട് നമ്മൾ രാഷ്ട്രീയ സംഭാഷണത്തിൽ ഏർപ്പെടും. എന്നാൽ നമ്മൾ ഇങ്ങനെയാണോ ജീവിക്കേണ്ടത്? നഗരങ്ങൾ തോറും ഇത് തുടർന്നുകൊണ്ടേയിരിക്കാനാണോ വിധിച്ചിരിക്കുന്നത്- വിക്ടർ ബ്ലാക്ക്‌വെൽ വിതുമ്പിക്കൊണ്ട് ചോദിച്ചു.

മാധ്യമപ്രവർത്തകൻ വിതുമ്പിക്കൊണ്ട് നിർത്തുന്ന വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തതിന് ശേഷം ഇരുപത് ലക്ഷത്തിലേറെ പേരാണ് കണ്ടത്. നെറ്റിസൺമാർ ഏറ്റുപിടിച്ചതോടെ  പ്രതികരണങ്ങളുടെ തരംഗവുമുണ്ടായി.

Latest News