ഗ്യാൻവാപി മസ്ജിദിൽ പ്രാർഥിക്കുന്നവരുടെ തലയെടുക്കുമെന്ന് ഭീഷണി

കാൺപൂർ- വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ പ്രാര്‍ത്ഥന നടത്തുന്ന മുസ്ലീങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍. രണ്ട് ദിവസമായി ഇന്റര്‍നെറ്റില്‍ വീഡിയോ സന്ദേശം പ്രചരിക്കുന്നുണ്ടെങ്കിലും പോലീസ് നടപടി സ്വീകരിച്ചിട്ടില്ല.

 ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ പണ്ഡിറ്റ് രവി ശങ്കർ എന്ന ബജ്റംഗ്ദളുകാരനാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അക്രമത്തിന് ആഹ്വാനം ചെയ്തത്. ഈ ആളുകള്‍ (മുസ്ലിംകള്‍) വര്‍ഷങ്ങളായി അവരുടെ വൃത്തികെട്ട കൈകാലുകള്‍ വൃത്തിയാക്കാന്‍ നമ്മുടെ ശിവലിംഗം ഉപയോഗിച്ചത് സങ്കടകരമാണ്. ഞങ്ങള്‍ ആ തലകളുടെ തല വെട്ടും- വീഡിയോയിൽ രവി ശങ്കർ ഭീഷണിപ്പെടുത്തുന്നു.  ആദ്യം ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ട്വിറ്ററിലും പ്രചരിക്കുന്നുണ്ട്. രവി സോങ്കറിനെതിരെ പോലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല.

 

Latest News