Sorry, you need to enable JavaScript to visit this website.

ട്വിറ്ററിൽനിന്ന് മൂന്ന് മുതിർന്ന ജീവനക്കാർ രാജിവെച്ചു

ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌കും ട്വിറ്റർ സി.ഇ.ഒ പരാഗ് അഗർവാളും തമ്മിലുള്ള പോരിനിടയിൽ ട്വിറ്ററിൽനിന്ന് കൂടുതൽ എക്‌സിക്യൂട്ടീവുകൾ പുറത്തേക്ക്.പ്രൊഡക്ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ഇല്യ ബ്രൗൺ, ട്വിറ്റർ സർവീസ് വൈസ് പ്രസിഡന്റ് കത്രീന ലെയ്ൻ, ഡാറ്റാ സയൻസ് മേധാവി മാക്‌സ് ഷ്‌മൈസർ എന്നിവർ കമ്പനിയിൽനിന്ന് രാജിവെച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു. കത്രീന ലെയ്‌നും മാക്‌സും  യഥാക്രമം ഒരു വർഷവും രണ്ട് വർഷവുമാണ് ട്വിറ്ററിൽ ജോലി ചെയ്തതെങ്കിൽ ബ്രൗൺ ഏകദേശം ആറ് വർഷമായി മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നു.
പുതിയ അവസരങ്ങൾക്കായാണ് ഇവർ ട്വിറ്റർ വിടുന്നതെന്നും  അവർ അർപ്പിച്ച കഠിനാധ്വാനത്തിനും നേതൃത്വത്തിനും നന്ദി പറയുന്നുവെന്നും ട്വിറ്റർ വക്താവ് പ്രതികരിച്ചു. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറുമെന്നും കമ്പനി വക്താവ് പറഞ്ഞു.
അടുത്തിടെ, ട്വിറ്റർ സി.ഇ.ഒ അഗർവാൾ രണ്ട് പ്രധാന എക്‌സിക്യൂട്ടീവുകളെ പുറത്താക്കിയിരുന്നു.  റവന്യൂ പ്രൊഡക്റ്റ് മേധാവ് ബ്രൂസ് ഫാൽക്കിനെയും പ്രൊഡക്ട്  മേധാവി കെയ്‌വോൺ ബെയ്ക്‌പോറിനെയുമാണ് പുറത്താക്കിയിരുന്നത്.ട്വിറ്റർ ടീമിനെ മറ്റൊരു ദിശയിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നതിനാലാണ് അഗർവാൾ തന്നോട് പുറത്തു പോകാൻ ആവശ്യപ്പെട്ടതെന്നായിരുന്നു നിരാശനായ ബെയ്ക്‌പോറിന്റെ പ്രതികരണം.  വ്യാജ, സ്പാം അക്കൗണ്ടുകൾ ട്വിറ്ററിൽ കൂടുതലാണെന്നു#ം താൻ ചുമതലയേറ്റാൽ സി.ഇ.ഒയെ മാറ്റുമെന്നും  44 ബില്യൺ ഡോളറിന്റെ ട്വിറ്റർ ഇടപാട് നിർത്തിവെച്ചിരിക്കുന്ന എലോൺ മസ്‌ക് വ്യക്തമാക്കിയിരുന്നു.

Latest News