Sorry, you need to enable JavaScript to visit this website.

ഗൂഗിള്‍ നോക്കി നോക്കി  ചെന്നെത്തിയത് തോട്ടില്‍ 

കോട്ടയം- ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ച് എത്തിയ സംഘം വീണത് തോട്ടിലേക്ക്. നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് വലിയ അപകടം ഒഴിവായത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുറുപ്പന്തറ കടവിലാണ് സംഭവം. കര്‍ണാടക സ്വദേശികളായ കുടുംബമാണ് കാറിലുണ്ടായിരുന്നത്. മൂന്നാറില്‍നിന്നു ആലപ്പുഴയിലേക്ക് പോവുകയായിരുന്നു. ഗൂഗിള്‍ മാപ്പ് നോക്കിയാണ് ഇവര്‍ യാത്ര ആരംഭിച്ചത്. കടവ് ഭാഗത്തെത്തിയപ്പോള്‍ നേരേ മുന്നോട്ട് പോകാനായിരുന്നു ഫോണിലൂടെ ലഭിച്ച നിര്‍ദേശം. ഇതോടെ കൊടുംവളവ് ശ്രദ്ധിക്കാതെ ഡ്രൈവര്‍ കാര്‍ മുന്നോട്ട് തന്നെ എടുത്തു. നാട്ടുകാര്‍ വിളിച്ചുകൂവിയപ്പോഴേക്കും കാര്‍ സമീപത്തെ തോട്ടിലേക്ക് വീണിരുന്നു. നാട്ടുകാര്‍ കാറിലുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി. തുടര്‍ന്ന് കാര്‍ തള്ളി കരയ്ക്കു കയറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ലോറി ഉപയോഗിച്ചു കെട്ടിവലിച്ചാണ് കാര്‍ തോട്ടില്‍നിന്നു കരയ്‌ക്കെത്തിച്ചത്. 
 

Latest News