തൃശൂര്‍- നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. 39 കാരനായ പാലക്കാട് സ്വദേശി ഗിരിദാസും 31കാരി തൃശൂര്‍ കല്ലൂര്‍ സ്വദേശി രസ്മയുമാണ് മരിച്ചത്. രസ്മയെ കൊലപ്പെടുത്തിയശേഷം ഗിരിദാസ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം.
മദ്യം കഴിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് രസ്മയെ കണ്ടെത്തിയത്. തുങ്ങിയനിലയിലായിരുന്നു ഗിരിദാസ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്ന രസ്മക്ക് ആറു വയസ്സുള്ള ഒരു കുട്ടിയുണ്ട്. രസ്മയുട വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് പറയുന്നു. എന്നാല്‍ ബന്ധത്തില്‍നിന്നു രസ്മ പിന്‍മാറുമോ എന്ന് ഗിരിദാസ് സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറി എടുത്തത്. ബുധനാഴ്ച രാവിലെ മുതല്‍ മുറി അടഞ്ഞുകിടക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഹോട്ടൽ അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വൈകിട്ട് 6.45ഓടെ മുറി തുറന്ന ശേഷമാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. ഈസ്റ്റ് എസ്‌ഐ ഉമേഷിന്റെ നേതൃത്വത്തിൽ മേല്‍നടപടികള്‍ സ്വീകരിച്ചു.