തൃശൂര്‍- മദ്രസയില്‍ പഠിക്കാനെത്തിയ 14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പള്ളി ഇമാമിനെതിരെ പോക്‌സോ ചുമത്തി പോലീസ് കേസെടുത്തു.
അന്തിക്കാട് മുസ്‌ലിം ജുമാഅത്ത് പള്ളിയിലെ ഇമാമും മദ്രസ അധ്യാപകനുമായ കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന സ്വദേശി കേസ്.
20 വര്‍ഷമായി ഇയാള്‍ പള്ളിയില്‍ ജോലി ചെയ്യുന്നുണ്ട്. പീഡനത്തിനിരയായ കുട്ടിയെ മുമ്പും പലതവണ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഒളിവില്‍ പോയ ബഷീര്‍ സഖാഫിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി അന്തിക്കാട് എസ.്എച്ച്.ഒ അനീഷ് കരീം പറഞ്ഞു.






