Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇതാണോ നിയമത്തിന്റെ മഹത്വം; രാജീവ് ഘാതകന്റെ മോചനം ചോദ്യം ചെയ്ത് കോണ്‍ഗ്രസ്

രണ്‍ദീപ് സിങ് സുര്‍ജേവാല

ന്യൂദല്‍ഹി- മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി എ.ജി പേരറിവാളന്റെ മോചനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ്.
തീവ്രവാദത്തിന്റെയും ഒരു പ്രധാനമന്ത്രിയുടെ കൊലപാതകത്തിന്റെയും കുറ്റവാളിയെ ഇതുപോലെ മോചിപ്പിച്ചാല്‍ ആരാണ് ഈ രാജ്യത്തെ നിയമത്തിന്റെ മഹത്വവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കുകയെന്ന്  എ.ഐ.സി,സി വക്താവ് സുപ്രിയ ശ്രിനേറ്റ് ചോിച്ചു.  
സുപ്രീം കോടതിയുടെ തീരുമാനം അപലപനീയമാണെന്നും ഇത് കേന്ദ്ര സര്‍ക്കാരിന്റെ  മുന്‍വിധി തുറന്നുകാട്ടുന്നതാണെന്നും അവര്‍  പറഞ്ഞു.
ഇതാണോ ഈ രാജ്യത്തോട് നിങ്ങളുടെ കടമ? ഒരു മുന്‍ പ്രധാനമന്ത്രിയെ വധിച്ച കുറ്റവാളികളെ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണോ? നിലവിലെ പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെയും മനസ്സില്‍ ആഴത്തില്‍ വേരൂന്നിയ മുന്‍വിധിയെയാണ് ഇത് തുറന്നുകാട്ടുന്നത്- കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
ഒരു തീവ്രവാദിക്കും ഘാതകനും സ്വാതന്ത്ര്യം നല്‍കിയ സുപ്രീം കോടതി വിധിയെ രാജ്യം പിന്തുണയ്ക്കുന്നുണ്ടോയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരം അനുവദനീയമായ പ്രത്യേക അധികാരം ഉപയോഗിച്ചാണ് രാജീവ് ഗാന്ധി വധക്കേസില്‍ ഏകദേശം 30 വര്‍ഷമായി ജയിലില്‍ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.

 

Latest News