തബൂക്കില്‍ ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിനു മുകളില്‍ കയറിയ സ്ത്രീയെ രക്ഷപ്പെടുത്തി 

തബൂക്ക്- തബൂക്കില്‍ ആത്മഹത്യ ചെയ്യാന്‍ ബഹുനില കെട്ടിടത്തിന്റെ മുകളില്‍ കയറിയ സത്രീയെ സരുക്ഷാ ഉദ്യോഗസ്ഥര്‍ സാഹസികമായി രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് സുരക്ഷാ വിഭാഗത്തിനു തബൂക്കില്‍ ഒരു സത്രീ കെട്ടിടത്തിന്റെ മുകളില്‍ കയറിയിട്ടുണ്ടെന്ന വിവരം ലഭിക്കുന്നത്. ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ  മുകളില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണെന്ന വിവരമാണ് സുരക്ഷാ വിഭാഗത്തിന് ലഭിച്ചത്. ആത്മഹത്യ തടയാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സുരക്ഷാ വിഭാഗം നടത്തിയിരുന്നു. എന്നാല്‍  സുരക്ഷാ സംഘം ഇവരെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.

Latest News