ന്യൂദൽഹി- ശ്രീലങ്ക നേരിടുന്ന സമാന സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇന്ത്യയും കടന്നുപോകുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശ്രീലങ്കയുടേയും ഇന്ത്യയുടേയും നിലവിലെ സ്ഥിതി എന്ന് അവകാശപ്പെടുന്ന ഗ്രാഫ് ട്വീറ്റ് ചെയ്താണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്.
തൊഴിലില്ലായ്മ, പെട്രോൾ വില, വർഗീയ സംഘർഷം എന്നിവയിൽ ഇരുരാജ്യങ്ങളുടേയും ഗ്രാഫ് ഒരുപോലെയാണെന്ന് രാഹുൽ ട്വീറ്റിൽ കുറ്റപ്പെടുത്തി. ജനങ്ങളുടെ ശ്രദ്ധ മാറ്റാൻ ശ്രമിച്ചതു കൊണ്ട് വസ്തുതകൾ ഇല്ലാതാകില്ലെന്നും 2017 മുതൽ 2021 വരേയുള്ള കണക്കുകൾ നിരത്തി രാഹുൽ ഗാന്ധി ആരോപിച്ചു.
Distracting people won’t change the facts. India looks a lot like Sri Lanka. pic.twitter.com/q1dptUyZvM
— Rahul Gandhi (@RahulGandhi) May 18, 2022






