Sorry, you need to enable JavaScript to visit this website.

ഭാര്യക്ക് സാരി നന്നായി ഉടുക്കാനറിയില്ല; യുവാവ് ആത്മഹത്യ ചെയ്തു

മുംബൈ- ഭാര്യക്ക് സാരി ശരിയായി ധരിക്കാനും നടക്കാനും അറിയില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ഔറംഗബാദ് നഗരത്തിലാണ് 24 കാരൻ ആത്മഹത്യ ചെയ്തത്. മുകുന്ദ്നഗർ നിവാസിയായ സമാധാന് സാബ്ലെയാണ് തിങ്കളാഴ്ച വീട്ടിൽ ആത്മഹത്യ ചെയ്തതെന്ന് മുകുന്ദ്വാഡി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഭാര്യക്ക് സാരി ശരിയായി ഉടുക്കാൻ കഴിയുന്നില്ലെന്നും ശരിയായി നടക്കാനോ സംസാരിക്കാനോ കഴിയുന്നില്ലെന്നും ഇയാളുടെ മുറിയിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിലുണ്ടെന്ന് മുകുന്ദ്വാഡി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ബ്രഹ്‌മ ഗിരി പറഞ്ഞു. തന്നേക്കാൾ ആറ് വയസ്സ് കൂടുതലുള്ള യുവതിയെ സ്ത്രീയെ ആറ് മാസം മുമ്പാണ് ഇയാൾ വിവാഹം ചെയ്തത്.
 

Latest News