Sorry, you need to enable JavaScript to visit this website.

'എന്റെ ആത്മഹത്യ ലൈവ്', ഫേസ്ബുക്കില്‍  ലൈവ് ആത്മഹത്യ, ഒടുക്കം പോലീസ് പറന്നെത്തി

കോട്ടയം- ഫേസ്ബുക്കില്‍ ആത്മഹത്യ ചെയ്യുന്നു എന്ന സൂചനകള്‍ ഇട്ട് ജീവിതം അവസാനിപ്പിച്ച പലരുമുണ്ട്. മരണം സംഭവിച്ചതിന് ശേഷമായിരിക്കും അവര്‍ ഫേസ്ബുക്കില്‍ കുറിച്ച പല വരികളിലെ അര്‍ത്ഥങ്ങള്‍ നമുക്ക് മനസിലാകുക. എന്നാല്‍ ആത്മഹത്യ ലൈവ് ഫേസ്ബുക്കില്‍ ലൈവായി ആത്മഹത്യ ശ്രമം പ്രചരിപ്പിക്കുകയായിരുന്നു കോട്ടയം പാലയിലെ യുവാവ്.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. വീട്ടില്‍ തനിച്ചായിരുന്ന സമയമാണ് യുവാവ് ആത്മഹത്യ ചെയ്യുകയാണെന്നറിയിച്ച് ഫേസ്ബുക്കില്‍ ലൈവ് ഇട്ടത്. 'എന്റെ ആത്മഹത്യ ലൈവ്' എന്ന പേരിലാണ് ദൃശ്യങ്ങള്‍ വന്നത്. ഇത് ശ്രദ്ധയില്‍പെട്ട യുവാവ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ എസ്എച്ച്ഒ കെ.പി.തോംസണിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തുമ്പോള്‍ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസ് പറഞ്ഞ് അനുനയിപ്പിച്ച് വാതില്‍ തുറപ്പിച്ചു. അപ്പോഴേക്കും പോലീസ് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തിയിരുന്നു. പിന്നീട് ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റി. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.
 

Latest News