VIDEO - കാരാപ്പുഴ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു

കല്‍പറ്റ- അതിശക്തമായ മഴ മുന്നിറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കാരാപ്പുഴ അണയുടെ മൂന്നു ഷട്ടറുകള്‍ ചൊവ്വാഴ്ച രാവിലെ 10നു തുറന്നു. ഓരോ ഷട്ടറും അഞ്ച് സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 5.1 ഘനമീറ്റര്‍ വെള്ളമാണ്  പുറത്തേക്കു ഒഴുക്കുന്നത്. 

നീരൊഴുക്ക് വര്‍ധിക്കുന്നതിനും ജലനിരപ്പ് 65 മുതല്‍ 85 വരെ  സെന്റീ മീറ്റര്‍ ഉയരുന്നതിനും സാധ്യതയുള്ളതിനാല്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്കു  അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

Latest News