നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ശരത്തിന് ജാമ്യം

കൊച്ചി-നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തില്‍ വിട്ടു. വി.ഐ.പി എന്ന പേരില്‍ അറിയപ്പെട്ട ശരത്തിനെ ഇന്ന് വൈകിട്ടാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നത്.
തെളിവുകള്‍ നശിപ്പിച്ച കുറ്റത്തിനായിരുന്നു അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് പറയുന്നു. അറസ്റ്റ് ചെയ്ത ശരത്തിനെ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിച്ചിരുന്നു. ശബ്ദ സാംപിള്‍ പരിശോധിച്ചാണ് ശരത്താണ് ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നുവെന്ന് കണ്ടെത്തിയത്.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നതിനു പിന്നാലെയാണ് ഇയാള്‍ക്കെതിരേ അന്വേഷണം തുടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലും ശരത്ത് പ്രതിയാണ്.

 

Latest News