ബംഗളുരു- ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹം എന്ന വിശേഷണവുമായി രണ്ടു ദിവസം മുമ്പ് വിജയകരമായി വിക്ഷേപിച്ച് ജിസാറ്റ്-6എ ഉപഗ്രവുമായുള്ള ബന്ധം മുറിഞ്ഞതായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) സ്ഥിരീകരിച്ചു. വിക്ഷേപണം വിജയം പ്രഖ്യാപിച്ച ശേഷം ഈ ഉപഗ്രഹത്തിന്റെ പുരോഗതിയെ കുറിച്ച് രണ്ടു ദിവസമായി ഐഎസ്ആര്‍ഒയില്‍ നിന്ന് ഒരു അറിയിപ്പും ലഭിക്കാത്തതിനെ തുടര്‍ന്ന് തകരാറ് സംഭവിച്ചതായി അഭ്യൂഹം ശക്തമായിരുന്നു. ഇതിപ്പോള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഉപഗ്രവുമായുളള ബന്ധം പുനസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടന്നുവരികയാമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. വൈദ്യുതി സംവിധാനത്തിലുണ്ടായ പിഴവാണ് കാരണമെന്ന് കരുതപ്പെടുന്നു. ഇത് ഐഎസ്ആര്‍ഒ ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല.
വ്യാഴാഴ്ച ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച ശേഷം ആദ്യ ഭ്രമണപഥ ഉയര്‍ത്തല്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി വെളളിയാഴ്ച രാവിലെ ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. ശനിയാഴ്ചയാണ് രണ്ടാം ഭ്രമണപഥ ഉയര്‍ത്തല്‍ നടത്തിയത്്. ഇതിനു ശേഷം ഔദ്യോഗികമായി ഒരു പ്രതികരണവും ഐഎസ്ആര്‍ഒയില്‍ നിന്ന് ഇതുവരെ ലഭിച്ചിരുന്നില്ല.
ലിക്കിഡ് അപോജീ മോട്ടോര്‍ (ലാം) എഞ്ചിന്റെ പിന്‍ബലത്തില്‍ ഉപഗ്രഹം ആദ്യഘട്ടത്തില്‍ കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിയിരുന്നു. ശനിയാഴ്ച രാവിലെ 10.51-നാണ് രണ്ടാമത്തെ ഭ്രമണപഥ ഉയര്‍ത്തലിന്റെ ഭാഗമായി ലാം എഞ്ചിന്‍ ഉപഗ്രഹത്തെ തൊടുത്തുവിട്ടത്. ഇതു വിജയകരമായി നടന്നെങ്കിലും നാലു മിനിറ്റുകള്‍ക്കു ശേഷം ഉപഗ്രഹവുമായുള്ള ബന്ധം മുറിഞ്ഞു പോകുകയായിരുന്നു. പഴിവിനു കാരണം ഐഎസ്ആര്‍ഒ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.