Sorry, you need to enable JavaScript to visit this website.

ജിയോജിത് ലാഭവിഹിതം 300 ശതമാനം

പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്തിന്റെ 2021-22 സാമ്പത്തിക വർഷത്തിലെ പ്രവർത്തന ഫലം ഡയറക്ടർ ബോർഡ് അംഗീകരിച്ചു. 2022 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 501 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. 2020-21 സാമ്പത്തിക വർഷത്തെ 427 കോടി രൂപയിൽ നിന്ന് 17 ശതമാനമാണ് ഈ സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനത്തിലെ വർധന. നികുതിക്ക് മുൻപുള്ള ലാഭം 165 കോടി രൂപയായിരുന്നത് 22 ശതമാനം വർധിച്ച് 202 കോടി രൂപയിലെത്തി. അറ്റാദായം 127 കോടി രൂപയായിരുന്നത് 21 ശതമാനം ഉയർന്ന് 154 കോടിയിലെത്തി. 
2021-22 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ മൊത്തം വരുമാനം 123 കോടി രൂപയാണ്. കഴിഞ്ഞ വർഷവും 123 കോടി രൂപയായിരുന്നു നാലാം പാദത്തിലെ മൊത്തം വരുമാനം. നികുതിക്ക് മുൻപുള്ള ലാഭം നാലാം പാദത്തിൽ 48 കോടിയിൽ നിന്ന് 46 കോടിയായി. അറ്റാദായം 37 കോടി രൂപയായിരുന്നത് 36 കോടിയായി. 
ഒരു രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 3 രൂപ (300 ശതമാനം) എന്ന നിരക്കിൽ 2021-22 വർഷത്തെ ലാഭവിഹിതം നൽകാൻ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തു. 2022 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ഇടപാടുകാരുടെ ആസ്തി 64,000 കോടി രൂപയാണ്. ഇക്കഴിഞ്ഞ വർഷം 94,000 പുതിയ ഇടപാടുകാരെ ചേർക്കാൻ കമ്പനിക്ക് സാധിച്ചു. ഇതോടെ മൊത്തം ഇടപാടുകാരുടെ എണ്ണം12 ലക്ഷമായി.

Latest News