Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വായ്പയെടുത്ത് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിയാൽ ഒന്നര ലക്ഷം രൂപ വരെ ഇളവ്

ബാങ്ക് വായ്പ എടുത്ത് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിയാൽ പലിശയിനത്തിൽ ഒന്നര ലക്ഷം രൂപയുടെ വരെ കിഴിവ് നികുതിദായകന് ലഭിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിന് വൻ പ്രോത്സാഹനം നൽകുകയെന്ന കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായാണിത്. ആദായനികുതി നിയമത്തിൽ 80 ഇഇബി എന്ന വകുപ്പനുസരിച്ചാണ് 1,50,000 രൂപയുടെ വരെ കിഴിവ് നികുതിദായകന് മൊത്ത വരുമാനത്തിൽ നിന്നു ലഭിക്കുന്നത്. ശമ്പളക്കാരും ബിസിനസുകാരുമായ വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ബിസിനസിനായാണ് വാഹനം വാങ്ങുന്നതെങ്കിൽ വാഹനം ബിസിനസ്  ഉടമയുടെയോ അതല്ലെങ്കിൽ സ്ഥാപനത്തിന്റെയോ പേരിൽ രജിസ്റ്റർ ചെയ്യണം. ശമ്പളക്കാരായ നികുതദായകർക്കാണ് ഈ ആനുകൂല്യം ഏറെ ഗുണം ചെയ്യുക. 1,50,000 രൂപക്ക് മുകളിൽ പലിശ ആയാലും ശമ്പളക്കാർക്ക് 1,50,000 രൂപയുടെ ആനുകൂല്യം മാത്രമായിരിക്കും ലഭിക്കുക.  എന്നാൽ ബിസിനസ് ആവശ്യാർഥമാണെങ്കിൽ അതിനു മുകളിലുള്ള പലിശയടവിന്റെ ആനുകൂല്യവും ലഭിക്കും.
വാഹനം വാങ്ങുന്നതിനാവശ്യമായ പണം വായ്പയായി ബാങ്കിൽനിന്നോ മറ്റു ധനകാര്യ സ്ഥാപനങ്ങളിൽനിന്നോ മാത്രം വാങ്ങിയിരിക്കണം എന്ന നിബന്ധനയാണ് ഈ ആനൂകൂല്യം ലഭിക്കാനായി വേണ്ടത്. ഒരു വാഹനത്തിന് മാത്രമായിരിക്കും ഈ ആനുകൂല്യം. 
ഇരുചക്ര, മുച്ചക്ര ഇലക്ട്രിക് വാഹനങ്ങൾക്കും സബ്‌സിഡി ഇനത്തിൽ കേന്ദ്ര സർക്കാർ ആനുകൂല്യം നൽകുന്നുണ്ട്. വാഹനങ്ങൾ വാങ്ങുമ്പോൾ സബ്‌സിഡി നൽകിയും ജിഎസ്ടി അഞ്ചു ശതമാനം മാത്രം ഈടാക്കിയും ഈ സെക്ടറിനെ സർക്കാർ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. കൂടാതെ രജിസ്‌ട്രേഷൻ ചാർജുകളിലും റോഡ് ടാക്‌സിലും സംസ്ഥാന സർക്കാരുകളുടെ ഇളവുകളുമുണ്ട്.  പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയമാണ് ഇത്തരം വാഹനങ്ങൾക്ക് ആനുകൂല്യം നൽകാൻ കാരണം. പൂർണമായും വാഹനത്തിലുറപ്പിച്ച ബാറ്ററിയിൽനിന്ന് കറന്റ് എടുത്തു പ്രവർത്തിക്കുന്നതും ബ്രേക്ക് ചെയ്യുമ്പോൾ കൈനറ്റിക് എനർജിയെ ഇലക്ട്രിക്കൽ എനർജിയായി മാറ്റുന്നതുമായിരിക്കണമെന്നതാണ് ഇലക്ട്രിക് വെഹിക്കിൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

Latest News