പ്രതിയായ ഉദ്യോഗസ്ഥക്കൊപ്പം അമിത് ഷാ, ഫോട്ടോ പങ്കുവെച്ച സംവിധായകന്‍ കസ്റ്റഡിയില്‍

അഹമ്മദാബാദ്- കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥ പൂജാ സിംഘലിനൊപ്പമുള്ള ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സംവിധായകന്‍ പോലീസ് കസ്റ്റഡിയില്‍. സംവിധായകന്‍ അവിനാഷ് ദാസാണ് അഹമ്മദാബാദ് സിറ്റി െ്രെകെംബ്രാഞ്ചിന്റെ കസ്റ്റഡിയിലായത്.
അഞ്ച് വര്‍ഷം മുമ്പെടുത്ത ഫോട്ടോയാണിതെന്നും അമിത് ഷായുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ചിത്രം പങ്കുവെച്ചതെന്നും പോലീസ് പറഞ്ഞു. നേരത്തെ ദേശീയ പതാക ധരിച്ചുനില്‍ക്കുന്ന സ്ത്രീയുടെ ചിത്രം പങ്കുവെച്ചതു കൂടി ചേര്‍ത്താണ് അവിനാഷിനെ കസ്റ്റഡിയിലെടുത്തത്.
വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് അനാര്‍ക്കലി ഓഫ് ആരാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അവിനാഷിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് പിന്നാലെ സംവിധായകന്റെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് പേജുകള്‍ അപ്രത്യക്ഷമായിട്ടുണ്ട്. ഈ മാസം എട്ടിനാണ് അവിനാഷ് ചിത്രം ട്വീറ്റ് ചെയ്തത്.
കള്ളപ്പണക്കേസില്‍ ഝാര്‍ഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറിയായ  പൂജാ സിംഘലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ്  അറസ്റ്റുചെയ്തത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 18 കോടിയുടെ തട്ടിപ്പ് നടത്തിയെന്നതാണ് കേസ്.  

 

 

Latest News