VIDEO നടുറോഡില്‍ അഭിഭാഷകക്ക് ക്രൂരമര്‍ദനം, അയല്‍വാസി റിമാൻഡിൽ

ബംഗളൂരു- നടുറോഡില്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച്  സംഭവത്തില്‍ പ്രതി റിമാൻഡിൽ. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ വിനായക് നഗറിലാണ് സംഭവം. അഭിഭാഷകയായ സംഗീതയെ അയല്‍വാസിയായ മഹന്തേഷ് ആണു ക്രൂരമായി മര്‍ദിച്ചത്. സമീപത്ത് നിരവധി പേര്‍ ഉണ്ടായിരുന്നുവെങ്കിലും ആരും പ്രതികരിച്ചില്ല.
മുഖത്തു തുടര്‍ച്ചയായി ഏറ്റ അടിയുടെ ശക്തിയില്‍ പുറകോട്ടു വീണ സംഗിതയുടെ വയറ്റില്‍ പ്രതി ചവിട്ടുന്ന വീഡിയോ പുറത്തുവന്നു. പ്ലാസ്റ്റിക് കസേരയെടുത്ത് സംഗീത പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമി വീണ്ടു വയറ്റില്‍ ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് ദൃശ്യത്തില്‍ കാണാം. ഒരു സിവില്‍ കേസുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യത്തിലാണ് മഹന്തേഷ് സംഗീതയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
അഭിഭാഷക തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് മഹന്തേഷ് ആരോപിച്ചു. ഇരുവരും തമ്മില്‍ നേരത്തെയും വഴക്കുണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

 

Latest News