Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വ്യാഴാഴ്ച വിക്ഷേപിച്ച ഉപഗ്രഹത്തിന്  എന്തു പറ്റി? ഐഎസ്ആര്‍ഒക്ക് മിണ്ടാട്ടമില്ല

ബംഗളുരു- ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) വ്യാഴാഴ്ച വിജയകരമായി വിക്ഷേപിച്ച കൂറ്റന്‍ ജിസാറ്റ്-6എ ഉപഗ്രഹത്തിന് ബഹിരാകാശത്തുവെച്ച് എന്തു സംഭവിച്ചു എന്നതു സംബന്ധിച്ച് അധികൃതര്‍ക്കു മിണ്ടാട്ടമില്ല. മാര്‍ച്ച് 30 വെള്ളിയാഴ്ച രാവിലെ 9.22-നാണ് ഈ ഉപഗ്രഹം സംബന്ധിച്ച വിവരം അവസാനമായി ഐഎസ്ആര്‍ഒ പുറത്തു വിട്ടത്. ആദ്യ ഭ്രമണപഥ ഉയര്‍ത്തല്‍ പ്രക്രിയ വിജയകരമായി നടന്നുവെന്നായിരുന്നു ഈ അറിയിപ്പ്. പിന്നീട് രണ്ടു ദിവസമായി ഒരു അറിയിപ്പും വന്നിട്ടില്ല.

ഉപഗ്രഹത്തിന്റെ രണ്ടാം ഭ്രമണപഥ ഉയര്‍ത്തല്‍ ശനിയാഴ്ചയായിരുന്നു. ഇതിനിടെ ഗൗരവമേറിയ പിഴവ് സംഭവിച്ചതായാണ് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ഐഎസ്ആര്‍ഒ ഔദ്യോഗിക വിശദീകരണമൊന്നും പുറത്തു വിട്ടിട്ടില്ല. വൈദ്യുതി സംവിധാനത്തിലാണ് പിഴവ്. ഈ തകരാര്‍ പരിഹരിക്കാന്‍ ശാസ്ത്രജ്ഞര്‍ കിണഞ്ഞു പരിശ്രിമിക്കുകയാണെന്നും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ പറയുന്നു.

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്റെ നേതൃത്വത്തില്‍ ശനിയാഴ്ച മാരത്തണ്‍ ചര്‍ച്ചകള്‍ നടന്നു. ഉപഗ്രഹത്തിന്റെ പ്രവര്‍ത്തന പുരോഗതിയെ കുറിച്ച് പതിവ് അറിയിപ്പുകളൊന്നും പിന്നീട് ഉണ്ടായില്ല. മുഖ്യമായും പ്രതിരോധ ആവശ്യങ്ങള്‍ക്കു വേണ്ടി നിര്‍മിച്ച ഈ ഉപഗ്രഹം മാര്‍ച്ച് 29 വ്യാഴാഴ്ച ശ്രീഹരിക്കോട്ടയില്‍ നിന്ന് ജിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിച്ചത്. 270 കോടി രൂപ ചെലവിലാണ് ജിസാറ്റ്-6എ നിര്‍മിച്ചത്. 

Latest News