Sorry, you need to enable JavaScript to visit this website.

അഭിഭാഷകയെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചു, അയല്‍വാസി അറസ്റ്റില്‍

ബെംഗളൂരു- അഭിഭാഷകയായ സ്ത്രീയെ ജനമധ്യത്തില്‍ അതിക്രൂരമായി മര്‍ദിച്ചയാളെ അറസ്റ്റ് ചെയ്തു. സംഗീത എന്ന അഭിഭാഷകയുടെ പരാതിയില്‍ ഇവരുടെ അയല്‍വാസിയായ മഹന്തേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കര്‍ണാടകയിലെ ബാഗല്‍കോട്ടെയിലെ വിനായക് നഗറില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സംഗീതയുടെ വയറിനുള്‍പ്പെടെ മഹന്തേഷ് മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സംഭവം നടക്കുമ്പോള്‍ ചുറ്റിലും ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ഒരാള്‍ പോലും മുന്നോട്ടുവന്ന് മര്‍ദിക്കുന്നത് തടയാനോ സംഗീതയെ സഹായിക്കാനോ മുതിര്‍ന്നില്ല.

സംഗീതയും മഹന്തേഷും അയല്‍വാസികളായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മില്‍ നേരത്തെ തന്നെ തര്‍ക്കവും വ്യക്തിവൈരാഗ്യവും ഉണ്ടായിരുന്നു. ഇതാണ് മര്‍ദനത്തിലേക്ക് നയിച്ചത്. അഭിഭാഷക തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നവെന്നാണ് മഹന്തേഷ് പറയുന്നത്.

 

Latest News