Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അയ്യായിരം രൂപ നൽകാനായില്ല; ആംബുലൻസ് ഡ്രൈവർ യുവതിയുടെ മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു

ഭുവനേശ്വർ- ഒഡീഷയിൽ ആംബുലൻസ് ഡ്രൈവർ യുവതിയുടെ മൃതദേഹം റോഡരികിൽ  ഉപേക്ഷിച്ചതായി പരാതി.
കട്ടക്ക്, ചന്ദിഖോൾ പട്ടണങ്ങൾക്കിടയിലുള്ള ഛത്തിയ പ്രദേശത്താണ് സംഭവം.

ധെങ്കനാൽ ജില്ലയിലെ ഭുബൻ പ്രദേശത്തെ ഹേമന്ത് മിശ്രയുടെ ഭാര്യ ഛബി മിശ്ര(40)യുടെ മൃതദേഹമാണ് ആംബുലൻസ് ഡ്രൈവർ റോഡരികിൽ ഉപേക്ഷിച്ചത്.  ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജാജ്പൂർ ജില്ലയിലെ ബദചന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും ആരോഗ്യനില വഷളായതിനെ തുടർന്ന് പിന്നീട് കട്ടക്കിലെ എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച യുവതി  എസ്‌സിബിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

ഭാര്യയുടെ അന്ത്യകർമങ്ങൾക്കായി ജന്മഗ്രാമത്തിലേക്ക് കൊണ്ടുപോകാനാണ്  കൂലിപ്പണിക്കാരനായ ഹേമന്ത്   ആംബുലൻസ് ഏർപ്പാട് ചെയ്തത്. മൃതദേഹവുമായി ആംബുലൻസ് ഭുബനിലേക്ക് പോകുമ്പോൾ ഡ്രൈവർ 5000 രൂപ പ്രതിഫലമായി ആവശ്യപ്പെട്ടതായി പറയുന്നു. മുഴുവൻ കൂലിയും നൽകാനില്ലെന്ന് പറഞ്ഞ ഹേമന്ത് 3,000 രൂപ വാഗ്ദാനം ചെയ്തുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

തന്റെ ദുരവസ്ഥ മനസ്സിലാക്കി അൽപം  മനുഷ്യത്വം കാണിച്ച് തന്നെ സഹായിക്കണമെന്ന് ഹേമന്ത് ആംബുലൻസ് ഡ്രൈവറോട് ആവർത്തിച്ച് അപേക്ഷിച്ചുവെങ്കിലും ചെവിക്കൊണ്ടില്ല.  പുലർച്ചെ ഛത്തിയ മേഖലയിലെ നോലിയ പാലത്തിന് സമീപം ദേശീയ പാതയിൽ മൃതദേഹം ഉപേക്ഷിച്ച് ആംബുലൻസുമായി ഡ്രൈവർ മടങ്ങി. 

ഹേമന്തിന് റോഡരികിൽ മൃതദേഹത്തോടൊപ്പം ഏറെ നേരെ കഴിയേണ്ടി വന്നു. പിന്നീട് ഏതാനും നാട്ടുകാരുടെ സഹായത്തോടെ ഹേമന്ത് ഭാര്യയുടെ അന്ത്യകർമങ്ങൾ നടത്തിയതായും റിപ്പോർട്ടുകളിൽ പറയുന്നു. 

Latest News