Sorry, you need to enable JavaScript to visit this website.

ത്രിപുരയിൽ ബി.ജെ.പി മന്ത്രി കസേര വലിച്ചെറിഞ്ഞു, മരിക്കുമെന്ന് അലറി

അഗർത്തല- ത്രിപുരയിലെ അധികാര കൈമാറ്റം ബി.ജെ.പിക്ക് എളുപ്പമായിരുന്നില്ലെന്ന് റിപ്പോർട്ട.  ബിപ്ലബ് കുമാർ ദേബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നാലെ ഒട്ടും സയമം കളയാതെ ബി.ജെ.പി നേതൃത്വം മണിക് സാഹയെ പുതിയ മുഖ്യമന്ത്രിയായി നിയമിച്ചിരുന്നു.എന്നിരുന്നാലും പാർട്ടി നേതൃത്വത്തിന് കാര്യങ്ങൾ പ്രതീക്ഷിച്ചത്ര സുഗമമായിരുന്നില്ല .ഇവിടെ ബിജെപി നേതാക്കൾ യോഗം ചേർന്നാണ് ത്രിപുര ബിജെപി അധ്യക്ഷൻ മണിക് സാഹയെ സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി നിയമിക്കാനുള്ള തീരുമാനമെടുത്തത്.

സാഹയുടെ പേര് അന്തിമമായതിന് പിന്നാലെ ബിജെപി എംഎൽഎയും ത്രിപുര മന്ത്രിയുമായ രാം പ്രസാദ് പോൾ  രൂക്ഷവിമർശനം നടത്തിയെന്നാണ് റിപ്പോർട്ട്.  ബിജെപി നേതാക്കൾ അദ്ദേഹത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ മുഷ്ടി ചുരുട്ടുന്നതും കസേരകൾ വലിച്ചെറിയുന്നതും വീഡിയോയിൽ കാണാം. ഞാൻ മരിക്കുമെന്ന് പറഞ്ഞാണ് അദ്ദേഹം അലറി വിളിച്ചത്. 

മുൻ ത്രിപുര രാജകുടുംബാംഗവും ഉപമുഖ്യമന്ത്രിയുമായ ജിഷ്ണു ദേവ് വർമ്മയെ സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്ന് പോൾ ആഗ്രഹിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.മുതിർന്ന ബിജെപി നേതാക്കളായ ഭൂപേന്ദർ യാദവും വിനോദ് താവ്‌ഡെയും നിയമസഭാ കക്ഷി നേതാവിന്റെ തെരഞ്ഞെടുപ്പിൽ നിരീക്ഷകരായിരുന്നു.

ദൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി അധ്യക്ഷൻ ജെപി നദ്ദയെയും കണ്ടതിന് തൊട്ടുപിന്നാലെയാണ് 50 കാരനായ ദേബ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്.

പാർട്ടി എല്ലാറ്റിനും ഉപരിയാണെന്നും  താൻ ബി.ജെ.പിയുടെ വിശ്വസ്ത പ്രവർത്തകനാണെന്നുമാണ് രാജിക്കുശേഷം ദേബ് പറഞ്ഞിരുന്നത്.  ബി.ജെ.പി സംസ്ഥാന അധ്യക്ഷനായാലും ത്രിപുര മുഖ്യമന്ത്രി എന്ന നിലയിലായാലും ലഭിച്ച ഉത്തരവാദിത്തങ്ങളോട് ഞ നീതി പുലർത്തുമെന്നും മൊത്തത്തിലുള്ള വികസനത്തിനായി  പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

2023ലെ തെരഞ്ഞെടുപ്പ്  വരാനിരിക്കുകയാണ് ഉത്തരവാദിത്തപ്പെട്ട ഒരു സംഘാടകൻ ഇവിടുത്തെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന് പാർട്ടി തീരുമാനിച്ചതെന്നും  സംഘടന ശക്തമാണെങ്കിൽ മാത്രമേ സർക്കാർ രൂപീകരിക്കാൻ കഴിയൂ എന്നും സംഘടനാ ചുമതലകൾ നൽകാനുള്ള പാർട്ടി തീരുമാനം വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

വടക്കുകിഴക്കൻ സംസ്ഥാനത്ത് 25 വർഷത്തെ ഇടതുമുന്നണി ഭരണം അവസാനിപ്പിച്ച് 2018ൽ ബിജെപി അധികാരത്തിലെത്തിയതിന് ശേഷമാണ് ദേബിനെ മുഖ്യമന്ത്രിയാക്കിയത്.

Latest News