ജിദ്ദ- മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ബി.ജെ.പി നാഷണൽ വൈസ് പ്രസിഡന്റും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനുമായ എ.പി അദ്ബുല്ല കുട്ടി ജിദ്ദയിൽ. ജിദ്ദ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ കോൺസുലേറ്റ് അധികാരികളോടൊപ്പം ഐ.ഒ.എഫ് നാഷണൽ വൈസ് പ്രസിഡന്റ് ജയറാം പിള്ള പൊന്നാട അണിയിച്ചു. ഐ.ഒ.എഫ് നാഷണൽ കൺവീനർ പ്രവീൺ പിള്ള പൂച്ചെണ്ട് നൽകി. കൂടാതെ ഐ.ഒ.എഫ് വെസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രെട്ടറി റോഷൻ നായർ, കമ്മിറ്റി മെംബേർസ് ആയ വിഷ്ണു, അരുൺ എന്നവർ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു.