Sorry, you need to enable JavaScript to visit this website.

മകളെ പീഡിപ്പിക്കാന്‍ അമ്മ കാമുകനെ അനുവദിച്ചു, രണ്ടുപേരും അറസ്റ്റില്‍

ചെന്നൈ- തമിഴ്‌നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ 38 കാരി കാമുകനെ അനുവദിച്ചു. ഒടുവില്‍ പെണ്‍കുട്ടി വീട്ടില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ചെന്നൈയിലാണ് സംഭവം. സ്ത്രീയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിന് അസുഖമായതിനെ തുടര്‍ന്ന് പെണ്‍കുട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയതിനാലാണ് സംഭവം പുറത്തറിഞ്ഞത്.
ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന യുവതിയാണ് പതിനൊന്നാം ക്ലാസില്‍ പഠിക്കുകയായിരുന്ന മകളെ കാമുകന് കാഴ്ചവെച്ചത്. 50 വയസ്സുള്ള കാമുകന്‍  പെണ്‍കുട്ടിയെ കണ്ടപ്പോള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അമ്മയോട് പറയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് അമ്മയുടെ സമ്മതത്തോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്തു.
പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ അമ്മ അവളുടെ സ്‌കൂള്‍ പഠനം നിര്‍ത്തി കാമുകനുമായി വിവാഹം കഴിപ്പിച്ചു. അയല്‍ക്കാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ പെണ്‍കുട്ടിയെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ വീട്ടിനുള്ളില്‍ തന്നെ താമസിപ്പിച്ചു. മെയ് ഒന്നിന് പ്രസവ വേദന തുടങ്ങിയ പെണ്‍കുട്ടി കുളിമുറിയിലാണ് പ്രസവിച്ചത്.
കുഞ്ഞിന് അസുഖം കണ്ടതിനെ തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.  ആശുപത്രി ജീവനക്കാര്‍ കുട്ടിയുടെ ജനന രേഖയും കുഞ്ഞിന്റെ അമ്മയെക്കുറിച്ചും ചോദിച്ചു. യുവതി ആധാര്‍ കാര്‍ഡ് സമര്‍പ്പിച്ചപ്പോള്‍ ജീവനക്കാര്‍ പെണ്‍കുട്ടിയുടെ പ്രായം കണ്ടെത്തുകയും ശിശുക്ഷേമ സമിതിയെ അറിയിക്കുകയും ചെയ്തു. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്താണ്  ചെന്നൈ പോലീസ് പുരുഷനെയും സ്ത്രീയെയും അറസ്റ്റ് ചെയ്തത്.

 

Latest News