Sorry, you need to enable JavaScript to visit this website.

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു 

അമയ പ്രകാശ് 

അങ്കമാലി-ദേശീയ പാതയില്‍ അങ്കമാലി ജംഗ്ഷനില്‍ നടന്ന വാഹനപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. മറ്റൊരു വിദ്യാര്‍ത്ഥിയ്ക്ക് പരിക്കേറ്റു .വടകര താഴെ പാണ്ടി പറമ്പത്ത് പ്രകാശന്‍ മകള്‍   അമയ പ്രകാശ് ടി പി  (20) ആണ് മരണമടഞ്ഞത് .കൂടെ ഉണ്ടായിരുന്ന സുഹൃത്ത് സംസ്‌കൃത യുണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ശ്രീഹരിയെ നിസാര പരിക്കുകളോടെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
 കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിനു സമീപം റോഡ് ക്രോസ് ചെയ്യുന്നതിനിടെ മിനിലോറി ഇടിച്ചാണ് അപകടം ഉണ്ടായത്  .വെള്ളിയാഴ്ച്ച പാതിരാത്രി 12 മണിയോടെയാണ് അപകടം നടന്നത് . അപകടത്തെ തുടര്‍ന്ന് റോഡിലേയ്ക്ക് തെറിച്ച് വീണ അമയയുടെ ദേഹത്ത് മറ്റൊരു വാഹനം കയറിയിറങ്ങുകയായിരുന്നു  .വിദ്യാര്‍ത്ഥിനി തല്‍ക്ഷണം മരണമടഞ്ഞു .
കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കലോത്സവം കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരിച്ച് പോകുന്നതിനായി അങ്കമാലിയില്‍ കോളേജ് ബസില്‍ വന്നിറങ്ങി അങ്കമാലി റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്നതിനായി റോഡ് കോസ് ചെയ്യുന്നതിനിടെയാണ് അപകടം നടന്നത് .അപകടത്തിന് കാരണമായ ഇരു വാഹനങ്ങളും നിര്‍ത്താതെ പോയി .മരണമടഞ്ഞ അമയ സംസ്‌കൃത യൂണിവേഴ്‌സിറ്റിയിലെ പയന്നുര്‍ കാമ്പസിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്  മാതാവ് ബിന്ദു
സഹോദരന്‍ : അതുല്‍ ടി.പി  (ഊരാളുങ്കല്‍ സൊസൈറ്റി )  സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചതിനു ശേഷം അങ്കമാലി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു
 

Latest News