Sorry, you need to enable JavaScript to visit this website.

ബിരിയാണിയിൽ അട്ട, നഗരസഭ റെസ്റ്റോറന്റ് പൂട്ടിച്ചു

ഹരിപ്പാട്- ബിരിയാണിപ്പൊതിയില്‍നിന്ന് അട്ടയെ ലഭിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് ഡാണാപ്പടിയിലെ  റെസ്റ്റോറന്റ് നഗരസഭാ ആരോഗ്യവിഭാഗം പൂട്ടിച്ചു. കോഴി ബിരിയാണിയില്‍ അട്ടയെ ലഭിച്ചെന്ന പരാതിയുമായി എരിക്കാവ് സ്വദേശികളാണ് മദീന ഹോട്ടലിനെതിരെ ഗരസഭയെ സമീപിച്ചത്. ജെ.എച്ച്.ഐ. മനോജ് ചക്രപാണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലില്‍ നേരിട്ടെത്തി പരിശോധിച്ചാണു നടപടി സ്വീകരിച്ചത്.

വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. അടുപ്പിനോടു ചേര്‍ന്ന് വിറക് സൂക്ഷിച്ചിരുന്നതിന്റെ അടുത്ത് തുറന്നാണു ഭക്ഷണം വെച്ചിരുന്നത്. ഇതായിരിക്കാം ബിരിയാണിയില്‍ അട്ടവീഴാൻ കാരണമെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്ചവരെ കട അടച്ചിടാനാണ് നഗരസഭ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്തദിവസം ഭക്ഷ്യസുരക്ഷാവിഭാഗം വിശദമായ പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.  

Latest News