ന്യൂദൽഹി- ഇന്ത്യയിൽനിന്നുള്ള ഗോതമ്പ് കയറ്റുമതി നിരോധിച്ചു. ഉടൻ പ്രാബല്യത്തിൽ വരുന്ന തരത്തിലാണ് നിരോധനം ഏർപ്പെടുത്തിയതിന്റെ രാജ്യത്തിന്റെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷ കൈകാര്യം ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) വെള്ളിയാഴ്ച വൈകുന്നേരമാണ് ഉത്തരവ് പുറത്തിറക്കിയത്. അതേസമയം, മെയ് മാസത്തിലോ അതിനുമുമ്പോ തിരിച്ചെടുക്കാനാകാത്ത ലെറ്റർ ഓഫ് ക്രെഡിറ്റ് (ഐ.എൽ.ഒ.സി) നൽകിയിട്ടുള്ള കയറ്റുമതിയുടെ കാര്യത്തിൽ ഒരു ട്രാൻസിഷണൽ ക്രമീകരണമെന്ന നിലയിൽ ഗോതമ്പ് കയറ്റുമതി അനുവദിക്കും. ഇതിന് പുറമെ, മറ്റ് രാജ്യങ്ങൾക്ക് അവരുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് കേന്ദ്രസർക്കാർ നൽകുന്ന അനുമതിയുടെ അടിസ്ഥാനത്തില്‍ കയറ്റുമതി അനുവദിക്കുമെന്നും ഉത്തരവിലുണ്ട്.