Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

ഹജ് ഒരുക്കം: മിനായിലെ തമ്പുകളിൽ അറ്റകുറ്റപ്പണികൾ

ഹജിനു മുന്നോടിയായി മിനായിലെ തമ്പുകളിൽ നടത്തുന്ന റിപ്പയർ, മോടിപിടിപ്പിക്കൽ ജോലികൾ

മക്ക - ഹജ് സീസൺ സമാഗതമാകാറായതോടെ മിനായിലെ തമ്പുകളിൽ ബന്ധപ്പെട്ട വകുപ്പുകൾ യുദ്ധകാലാടിസ്ഥാനത്തിൽ റിപ്പയർ, മോടിപിടിപ്പിക്കൽ ജോലികൾ നടത്തുന്നു. ഈ വർഷം പത്തു ലക്ഷം പേർക്കാണ് ഹജ് അനുമതി നൽകുന്നത്. വിദേശങ്ങളിൽ നിന്നുള്ള എട്ടര ലക്ഷം പേർക്കും സൗദി അറേബ്യക്കകത്തു നിന്നുള്ള ഒന്നര ലക്ഷം പേർക്കും ഇത്തവണ ഹജിന് അവസരം ലഭിക്കും. ഈ മാസം 31 ഓടെ വിദേശങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകർ പുണ്യഭൂമിയിലെത്തിത്തുടങ്ങും. ദുൽഖഅ്ദ 14 നു മുമ്പായി മിനായിലെ തമ്പുകളിലെ റിപ്പയർ, മോടിപിടിപ്പിക്കൽ ജോലികൾ പൂർത്തിയാക്കാനാണ് ശ്രമം. 

 

Tags

Latest News