Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് അംഗങ്ങളിൽ 21 ശതമാനം ഇന്ത്യക്കാർ

റിയാദ് - സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിൽ രജിസ്റ്റർ ചെയ്ത് അംഗത്വം നേടിയവരിൽ 21.48 ശതമാനം പേർ ഇന്ത്യക്കാരാണെന്ന് കൗൺസിൽ വ്യക്തമാക്കി. കൗൺസിൽ അംഗങ്ങളിൽ ഒന്നാം സ്ഥാനത്ത് സൗദികളാണ്. കൗൺസിലിൽ രജിസ്റ്റർ ചെയ്തവരിൽ 35 ശതമാനം പേർ സ്വദേശികളാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. മൂന്നാം സ്ഥാനത്ത് ഈജിപ്തുകാരും നാലാം സ്ഥാനത്ത് പാക്കിസ്ഥാനികളും അഞ്ചാം സ്ഥാനത്ത് ഫിലിപ്പിനോകളുമാണ്. കൗൺസിലിൽ രജിസ്റ്റർ ചെയ്തവരിൽ 21.12 ശതമാനം പേർ ഈജിപ്തുകാരും 14.11 ശതമാനം പേർ പാക്കിസ്ഥാനികളും 8.28 ശതമാനം പേർ ഫിലിപ്പിനോകളുമാണ്. 
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം എൻജിനീയർമാരും ടെക്‌നിഷ്യന്മാരും അടക്കം ആകെ 4,26,063 പേർക്ക് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് അംഗത്വമുണ്ട്. ഇക്കൂട്ടത്തിൽ 1,70,292 പേർ എൻജിനീയർമാരും 7949 പേർ കൺസൾട്ടന്റുമാരും 12,804 പേർ പ്രൊഫഷനലുകളും ശേഷിക്കുന്നവർ ടെക്‌നിഷ്യന്മാരുമാണ്. 

Tags

Latest News