മലദ്വാരത്തില്‍ സ്വര്‍ണം കടത്തിയ യുവതി കൊച്ചിയില്‍ പിടിയില്‍

നെടുമ്പാശ്ശേരി- കൊച്ചി വിമാനത്താവളം വഴി കടത്തുവാന്‍ ശ്രമിച്ച 43 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ തൃശൂര്‍ ഇഞ്ചികുണ്ട് സ്വദേശിനി ഗ്രീഷ്മയാണ് 851 ഗ്രാം സ്വര്‍ണവുമായി പിടിയിലാത്.
സ്വര്‍ണം മിശ്രിതമാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കടത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ്
പ്രിവന്റീവ് കമ്മീഷണറേറ്റ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി സ്വര്‍ണം പിടികൂടുകയായിരുന്നു.

 

Latest News