Sorry, you need to enable JavaScript to visit this website.

അവര്‍ സുഖമായി ജീവിച്ചോട്ടെ, മരുമകളെ പീഡിപ്പിച്ച അമ്മാവന്റെ ശിക്ഷ സുപ്രീം കോടതി റദ്ദാക്കി

ന്യൂദല്‍ഹി- സഹോദരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വിധിച്ച 10 വര്‍ഷത്തെ ജയില്‍ ശിക്ഷ സുപ്രീം കോടതി റദ്ദാക്കി. കേസില്‍ ഉള്‍പ്പെട്ടവര്‍ ഇപ്പോള്‍ വിവാഹിതരും കുട്ടികളുള്ളവരാണെന്നുമുള്ള കാര്യം  കോടതിക്ക് കാണാതിരിക്കാനാവില്ലെന്നും ഇവരുടെ സന്തുഷ്ട കുടുംബ ജീവിതത്തെ  ശല്യപ്പെടുത്താനാവില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
പെണ്‍കുട്ടിയുടെ മാതൃസഹോദരനുമായുള്ള വിവാഹം തമിഴ്‌നാട്ടിലെ ആചാരമാണെന്ന കാര്യവും  ജസ്റ്റിസുമാരായ എല്‍.എന്‍ റാവു, ബി.ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് കണക്കിലെടുത്തു.

പുരുഷന്‍ സ്ത്രീയെ ശരിയായ രീതിയില്‍ പരിപാലിക്കുന്നില്ലെങ്കില്‍ കോടതിവിധിയില്‍ മാറ്റം വരുത്തുന്നതിനായി സ്ത്രീക്കോ അവര്‍ക്കുവേണ്ടി സംസ്ഥാനത്തിനോ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. വിചാരണയ്ക്ക് ശേഷം തിരുപ്പൂരിലെ കോടതിയാണ്  10 വര്‍ഷം തടവിന് ശിക്ഷിച്ചത്. ശിക്ഷ 2019 ഫെബ്രുവരിയില്‍ ഹൈക്കോടതി ശരിവെച്ചു, ഇതിനു പിന്നാലെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ പെണ്‍കുട്ടിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുവെന്നായിരുന്നു ഇയാള്‍ക്കെതിരായ ആരോപണം.

 

Latest News