മാറിടത്തെ കളിയാക്കുന്നതുപോലെ കഷണ്ടി വിളിയും ലൈംഗികാതിക്രമം

ലണ്ടന്‍-ജോലിസ്ഥലത്ത് പുരുഷനെ കഷണ്ടി എന്നു വിളിക്കുന്നത് ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെന്ന് ഇംഗ്ലണ്ടിലെ  എംപ്ലോയ്‌മെന്റ് ട്രൈബ്യൂണല്‍.  
മുടിയില്ലാത്ത ഒരാളെ കഷണ്ടി എന്നു വിളിക്കുന്നത് കേവലം അപമാനമാണോ അതോ ഉപദ്രവവത്തിന്റെ പരിധിയില്‍ വരുമോ എന്ന കാര്യമാണ് ജഡ്ജി ജോനാഥന്‍ ബ്രെയിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ െ്രെടബ്യൂണല്‍ പരിശോധിച്ചത്.  
വെസ്റ്റ് യോക്ക്ഷയര്‍ ആസ്ഥാനമായ ബ്രിട്ടീഷ് ബംഗ് കമ്പനിക്കെതിരെ ടോണി ഫിന്‍ എന്ന ജീവനക്കാരന്‍  അന്യായമായ പിരിച്ചുവിടലും ലിംഗവിവേചനവും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ട്രൈബ്യൂണല്‍ നിഗമനം. കമ്പനിയില്‍ 24 വര്‍ഷം ഇലക്ട്രീഷ്യനായി ജോലി ചെയ്ത ജീവനക്കാരനെ കഴിഞ്ഞ വര്‍ഷം മേയിലാണ് പിരിച്ചുവിട്ടത്.  കഷണ്ടി എന്ന വാക്കും ലൈംഗിക അതിക്രമവും തമ്മില്‍ ബന്ധമുണ്ടെന്ന് വിധിയില്‍ പറയുന്നു.
പുരുഷനെ പോലെ സ്ത്രീക്കും കഷണ്ടിയുണ്ടാകാമെന്ന ബ്രിട്ടീഷ് ബംഗ് മാനുഫാക്ചറിംഗ് കമ്പനി അഭിഭാഷകന്റെ വാദം ട്രൈബ്യൂണല്‍ അംഗീകരിച്ചു. അതേസമയം കഷണ്ടി സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നതെന്ന് വിധിയില്‍ പറഞ്ഞു.
ലൈംഗിക പീഡനം, അന്യായമായ പിരിച്ചുവിടല്‍ എന്നിവ സംബന്ധിച്ച ഫിന്നിന്റെ അവകാശവാദങ്ങള്‍  ശരിവെച്ച ട്രൈബ്യൂണല്‍ നഷ്ടപരിഹാരം പിന്നീട് തീരുമാനിക്കും.
2019 ജൂലൈയില്‍ ഫാക്ടറി സൂപ്പര്‍വൈസര്‍ ജാമി കിംഗാണ് തര്‍ക്കത്തിനിടെ ഫിന്നിനെ കഷണ്ടി എന്നു വിളിച്ച് അപമാനിച്ചത്.
ഒരു മാനേജര്‍ വനിതാ ജോലിക്കാരിയുടെ സ്തനത്തിന്റെ വലിപ്പത്തെ കുറിച്ച് നടത്തിയ പരാമര്‍ശം ലൈംഗിക വിവേചനമായി കണക്കിലെടുത്ത കാര്യം ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.

 

Latest News