Sorry, you need to enable JavaScript to visit this website.

എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും  തീവ്രവാദ സംഘടനകള്‍: കേരള ഹൈക്കോടതി

കൊച്ചി- എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും തീവ്രവാദ സംഘടനകളാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഹൈക്കോടതി. എന്നാല്‍ ഇവ നിരോധിത സംഘടനകള്‍ അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സന്‍ഞ്ജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയിലാണ് കോടതിയുടെ നിരീക്ഷണം.ഗുരുതരമായ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തീവ്രവാദ സംഘടനകളാണ് ഇവ രണ്ടുമെന്ന് ജസ്റ്റിസ് കെ ഹരിപാല്‍ വിധിന്യായത്തില്‍ പറഞ്ഞു. 
ആര്‍എസ്എസ് തേനാരി മണ്ഡലം സെക്രട്ടറിയായിരുന്ന സഞ്ജിത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കണ്ണിലെ കരട് ആയിരുന്നെന്ന്, ഭാര്യ അര്‍ഷിക ഹര്‍ജിയില്‍ പറഞ്ഞു. ഇവ രണ്ടും തീവ്രവാദം പ്രചരിപ്പിക്കുന്ന സംഘടനകളാണ്. സമുദായ സൗഹാര്‍ദത്തിനു വേണ്ടി നിലകൊണ്ട സഞ്ജിത്ത് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് എതിരായിരുന്നെന്നും ഹര്‍ജിയില്‍ പറഞ്ഞു. സഞ്ജിത്തിനെ വധിക്കാന്‍ എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും വിപുലമായ ഗൂഢാലോചന നടത്തിയിട്ടുണ്ട്. പോലീസ് ഇത് വേണ്ട വിധം അന്വേഷിച്ചില്ലെന്ന് ആരോപിച്ചാണ് അര്‍ഷിക ഹര്‍ജി നല്‍കിയത്.


 

Latest News