പരിഷ്‌കൃത സമൂഹത്തിനു ചേരില്ല; സമസ്ത നേതാവിനെ അപലപിച്ച് മന്ത്രി വീണ ജോര്‍ജ്

കോഴിക്കോട്- വിദ്യാര്‍ഥിനിയെ വേദിയില്‍ വിളിച്ചുവരുത്തിയ ശേഷം അപമാനിച്ച സമസ്ത നേതാവിന്റെ നടപടി അപലപനീയമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.
സ്ത്രീകളോടും കുട്ടികളോടുമുള്ള ഇത്തരം സമീപനം തെറ്റാണ്. ഇത്തരം സമീപനം പരിഷ്‌കൃത സമൂഹത്തിനു ചേരാത്തതാണന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.
പെണ്‍കുട്ടികള്‍ അര്‍ഹിക്കുന്ന അംഗീകാരം അവര്‍ തന്നെ സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടിക്ക് പുരസ്‌കാരം നല്‍കിയ ശേഷം പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കുന്നതിനുപകരം രക്ഷിതാക്കളെ വിളിച്ചാല്‍മതിയെന്ന സമസ്ത നേതാവിന്റെ പരാമര്‍ശം ഉള്‍ക്കൊള്ളുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

 

Latest News