വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍

കൊല്ലം- ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം വെടിക്കുന്ന് നേതാജി നഗര്‍ സ്വദേശി അനന്തു (23) ആണ് പോലീസിന്റെ പിടിയിലായത്.

ഭര്‍ത്താവുമായി അകന്നുകഴിയുന്ന ഒരു കുട്ടിയുടെ അമ്മയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് അഞ്ചാലുംമൂട് പോലീസ് കേസ് എടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest News