പിഞ്ചുകുഞ്ഞിനെ വിറ്റതിന് അമ്മയടക്കം രണ്ട് സ്ത്രീകള്‍ പിടിയില്‍

ചെന്നൈ- അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റതിന് അമ്മയടക്കം രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍. ചെന്നൈ പൊലീസാണ് സ്ത്രീകളെ അറസ്റ്റ് ചെയ്തത്. സേലൈയൂര്‍ മാപ്പേടിലാണ് സംഭവം.

കുഞ്ഞിനെ 5000 രൂപക്ക് വാങ്ങിയ സ്ത്രീയാണ് അമ്മക്കൊപ്പം അറസ്റ്റിലായത്. കുഞ്ഞിനെ കാണാനില്ലാത്തത് ശ്രദ്ധിച്ച ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ശുചീകരണ തൊഴിലാളിയായ സ്ത്രീയുടെ മൂന്നാമത്തെ കുഞ്ഞാണിത്. കുറഞ്ഞ വരുമാനം കാരണം സാമ്പത്തിക പ്രയാസത്തിലായതിനാലാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷമായിട്ടും കുട്ടികളില്ലാത്ത തന്റെ സഹോദരന് വേണ്ടിയാണ് പണം നല്‍കിയതെന്ന് കുഞ്ഞിനെ വാങ്ങിയ സ്ത്രീ പോലീസിനോട് പറഞ്ഞു.

 

Latest News