മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാര്‍ 15ന് സ്ഥാനമേല്‍ക്കും

ന്യൂദല്‍ഹി- രാജ്യത്തിന്റെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാര്‍ മേയ് 15ന് സ്ഥാനമേല്‍ക്കും. ഇപ്പോഴത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശീല്‍ വിരമിക്കുന്നതിനെ തുടര്‍ന്നാണിത്. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മിഷണറായി സേവനമനുഷ്ഠിച്ചു വരികയാണ് രാജീവ് കുമാര്‍.

കേന്ദ്ര നീതിന്യായ മന്ത്രാലയമാണ് നിയമനവാര്‍ത്ത അറിയിച്ചത്. രാജീവ് കുമാറിന്റെ നിയമനം രാഷ്ട്രപതി അംഗീകരിച്ചതായും അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങള്‍ നേരുന്നതായും കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷണറായി 2020 സെപ്റ്റംബര്‍ ഒന്നിനാണ് രാജീവ് കുമാര്‍ സ്ഥാനമേറ്റത്. തിരഞ്ഞെടുപ്പ് കമ്മിഷനിലേക്കെത്തുന്നതിന് മുമ്പ് പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം. 1984 ഐ.എ.എസ് ബാച്ചിലെ അംഗമായ രാജീവ് കുമാര്‍ 2020 ഫെബ്രുവരിയില്‍ സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു.

 

Latest News