ആലപ്പുഴയില്‍ വന്‍ തീപിടിത്തം; മെട്രോ  സില്‍ക്‌സ് തുണിക്കടയില്‍ തീപടരുന്നു

ആലപ്പുഴ-  ആലപ്പുഴ മാന്നാര്‍ പരുമലയില്‍ വന്‍ തീപിടിത്തം. മെട്രോ സില്‍ക്‌സ് എന്ന തുണിക്കടക്കാണ് തീ പിടിച്ചത് . രണ്ടാം നിലയിലാണ് തീപിടിത്തം തുടങ്ങിയത്. സമീപത്തെ ഗോഡൗണിനും തീ പിടിച്ചു.
പുലര്‍ച്ചെയാണ് സംഭവം. നാട്ടുകാര്‍ കണ്ടതോടെ ഉടമയെ വിവരം അറിയിക്കുകയും ഫയര്‍ഫോഴ്‌സിനെ അറിയിക്കികയും ചെയ്തു. ഫയര്‍ ഫോഴ്‌സ് എത്തി തീ അണക്കാന്‍ ഉള്ള നടപടികള്‍ തുടരുകയാണ്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
 

Latest News