Sorry, you need to enable JavaScript to visit this website.

കെ.വി തോമസിനെതിരെ  നടപടി ഉറപ്പ്-കെ. സുധാകരൻ 

കൊച്ചി-കെ.വി.തോമസ് സാങ്കേതികമായി പാർട്ടിക്കകത്തല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടി വന്നാൽ പുറത്താക്കുമെന്നും  മുന്നറിയിപ്പ് നൽകി. പാർട്ടിയുമായി ബന്ധമില്ലാത്തയാൾ എവിടെ പോയാലും പ്രശ്‌നമില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പമെന്ന് പ്രഖ്യാപിച്ചാൽ തുടർ നടപടിയുറപ്പെന്നും കെ.സുധാകരൻ പറഞ്ഞു
കെ.വി.തോമസിന്റെ കാര്യം കഴിഞ്ഞ കഥയാണ്. അതിനി ആവർത്തിക്കാൻ താൽപര്യമില്ല. അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാൻ പോലും താൽപര്യമില്ല. അദ്ദേഹം ഇടതുമുന്നണിയിലേക്ക് പോകുമോ പോകാതിരിക്കുകയോ ചെയ്യട്ടെ അതുകൊണ്ട് കോൺഗ്രസിന് എന്തു പ്രശ്‌നമാണുള്ളത്. പാർട്ടിയുമായി ബന്ധമില്ലാത്തയാണ് എവിടെ പോയാലും എന്തു പ്രശ്‌നമാണുള്ളതെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
സാങ്കേതികമായി മാത്രം കെ.വി.തോമസ് പാർട്ടിക്ക് പുറത്തല്ല. എന്നാൽ, സാങ്കേതികമായി പാർട്ടിക്ക് അകത്തുമല്ല. തൃക്കാക്കര നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ കെ.വി.തോമസിന് ഒരു പ്രസക്തിയുമില്ല. അതുകൊണ്ട് തന്നെ അദ്ദേഹം എന്തു ചെയ്താലും തങ്ങൾക്ക് പരാതിയില്ല. എവിടെ പോയാലും പ്രശ്‌നവുമില്ല. ഏത് മുന്നണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാലും ഒരു പ്രശ്‌നവുമില്ല. കെ.വി.തോമസ് എന്ന വിഷയത്തിൽ തങ്ങൾക്ക് താൽപര്യമില്ല. അദ്ദേഹത്തെ നാറ്റാനോ നന്നാക്കാനോ ഞങ്ങളില്ല. അങ്ങോടുള്ള കാര്യങ്ങൾ നോക്കി മറ്റ് തീരുമാനങ്ങൾ വരും. ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കിയില്ല എന്ന് മാത്രമേയുള്ളുവെന്ന കെ.സുധാകരൻ പറഞ്ഞു.
പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടി വന്നാൽ പാർട്ടയിൽ നിന്ന് പുറത്താക്കും. പക്ഷേ അദ്ദേഹം എഐസിസി മെമ്പർ ആയതുകൊണ്ട് ആ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്. അങ്ങനെയൊരു സാഹചര്യം വന്നാൽ ഹൈക്കമാൻഡിനോട് തങ്ങൾ കെ.വി.തോമസിനെ പുറത്താക്കുന്ന കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുമുന്നണിക്ക് വേണ്ടി അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞാൽ എന്തു നടപടി വേണമെന്ന കാര്യം ആലോചിക്കും. തെരഞ്ഞെടുപ്പിൽ ഒരു ചെറിയ സ്വാധീനം പോലും ചെലുത്താൻ കെ.വി.തോമസിന് കഴിയില്ല. എൽഡിഎഫിനൊപ്പമെന്ന കെ.വി.തോമസിന്റെ തോന്നിച്ച ഇപ്പോഴത്തെ തോന്നിച്ചയാണ്. മുൻപ് തോന്നിയിട്ടില്ല, കോൺഗ്രസിന്റെ എംപിയും കോൺഗ്രസിന്റെ മന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെ ആയിരുന്നപ്പോൾ സിപിഐഎമ്മിന്റെ വികസനത്തോട് അദ്ദേഹത്തിന് പ്രേമമുണ്ടായിട്ടില്ല. ഇപ്പോഴുണ്ടായത് പുതിയ പ്രേമമാണ്. അതാണ് ഇവിടെ പ്രശ്‌നം. ആ പ്രേമത്തെയാണ് തങ്ങൾ എതിർത്തത്. എന്നാൽ അപ്പോഴും ഇപ്പോഴും ആ പ്രേമം ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അത് അദ്ദേഹം കൊണ്ടു നടക്കട്ടെ. അത് അദ്ദേഹത്തിന്റെ താൽപര്യമെന്നും കെ.സുധാകരൻ പരിഹസിച്ചു.
 

Latest News