Sorry, you need to enable JavaScript to visit this website.

തൃക്കാക്കരയിൽ എൽ.ഡി.എഫിനായി   പ്രചാരണത്തിനിറങ്ങും- കെ.വി.തോമസ്

കൊച്ചി- തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി.തോമസ്. ജോ ജോസഫിന് അനുകൂലമാണ് പുതിയ തീരുമാനമെന്ന് കെ.വി.തോമസ് പറഞ്ഞു. എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുക്കും. പിന്നീട് ജോ ജോസഫിന് വേണ്ടി വോട്ട് തേടും. നിലപാട് മാറുന്നതിൽ വേദനയും ദു:ഖവുമുണ്ട്. ഞാൻ കണ്ട കോൺഗ്രസല്ല ഇന്നത്തെ കോൺഗ്രസ്, വൈരാഗ്യബുദ്ധിയോടെ പ്രവർത്തകരെ വെട്ടിനിരത്തുന്ന പാർട്ടിയായി അതുമാറിയെന്നും ചർച്ചയില്ലാതെ പാർട്ടിയിൽ എങ്ങനെ നിൽക്കുമെന്നും അദ്ദേഹം ചോദിച്ചു.
 

Latest News