മെസ്സി ജിദ്ദയിൽ; സ്വാഗതം ചെയ്ത് ടൂറിസം മന്ത്രി

ജിദ്ദ- ജിദ്ദ സീസൺ ആഘോഷങ്ങളുടെ ഭാഗമായി അർജൻ്റീനാ ഫുട്ബോളർ ലിയണൽ മെസ്സി ജിദ്ദയിൽ എത്തി. ജിദ്ദയുടെ പൗരാണിക പാരമ്പര്യവും സമ്പുഷ്ടമായ ചരിത്രവും ആസ്വദിക്കാൻ മെസ്സിയെ സ്വാഗതം ചെയ്യുന്നതായി സൗദി ടൂറിസം മന്ത്രി അഹമദ് അൽ ഖതീബ് പ്രഖ്യാപിച്ചു. മെസ്സി ആദ്യമായല്ല ജിദ്ദയിൽ വരുന്നതെന്നും അവസാനത്തെ സന്ദർശനമായിരിക്കില്ല ഇതെന്നും അദ്ദേഹം പറഞ്ഞു. മെസ്സിയുടെ അർജൻീനാ ടീം 2018 ൽ നെയ്മാറിൻ്റെ ബ്രസീലുമായി ജിദ്ദയിൽ സൗഹൃദ മത്സരം കളിച്ചിരുന്നു.

Latest News