കോഴിക്കോട്- അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ സംഘടനയെ അപകീർത്തിപ്പെടുത്തിയ പരാമർശങ്ങൾ നടത്തി എന്നാരോപിച്ച് പി.സി ജോർജിന് എതിരെ ജമാഅത്തെ ഇസ്ലാമി മാനനഷ്ട കേസ് നൽകി. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കേസ്. കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന തരത്തിൽ ജോർജ് പരാമർശം നടത്തി എന്നാണ് പരാതി.
ജോർജിന്റെ പരാമർശങ്ങൾ മതസമൂഹങ്ങൾക്കിടയിൽ ജമാഅത്തെ ഇസ്ലാമിയെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുള്ളതാണെന്ന് നോട്ടീസിൽ പറയുന്നു. പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പുപറയണമെന്നും ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി അഭിഭാഷകൻ അമീൻ ഹസൻ അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടു.