ഡോക്ടര്‍ തമാശകള്‍  പ്രകാശനം ചെയ്തു 

എഴുത്തുകാരന്‍ ടി.കെ. ഡി. മുഴപ്പിലങ്ങാട് പ്രകാശനം ചെയ്യുന്നു

തലശ്ശേരി-  ഡോ.സി.ഒ.ടി.മുസ്തഫ രചിച്ച ഡോക്ടര്‍ തമാശകള്‍ പുസ്തകം എഴുത്തുകാരന്‍ ടി.കെ. ഡി. മുഴപ്പിലങ്ങാട് ഡോ.പി.ജെ.സെബാസ്റ്റ്യന് നല്‍കി പ്രകാശനം ചെയ്തു. പാലിശേരി ബ്ലൂ കാസിലില്‍ നടന്ന ചടങ്ങില്‍ പ്രൊഫ.എ.പി.സുബൈര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.പി.വി.സൈനുദ്ദീന്‍, പി.ജനാര്‍ദ്ദനന്‍ ,സി.ഒ.ടി.അസീസ്, എ.ഗംഗാധരന്‍, സി.പി.ആലുപ്പികേയി ,കെ.കെ.ബഷീര്‍, ബഷീര്‍ പെടയത്തോട്,  ചാലക്കര പുരുഷു, ഉസീബ് ഉമ്മലില്‍, കെ.മുസ്തഫ എന്നിവര്‍ സംസാരിച്ചു. ഉസ്മാന്‍ പി.വടക്കുമ്പാട് സ്വാഗതവും, ഡോ.സി.ഒ.ടി.മുസ്തഫ നന്ദിയും പറഞ്ഞു.

 

Latest News