ന്യൂദല്‍ഹി- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പുനഃപരീക്ഷ ഏപ്രില്‍ 25-ന് നടത്തുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു. പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തുന്ന കാര്യം അടുത്ത 15 ദിവസത്തിനകം തീരുമാനിക്കും. കണക്ക് പരീക്ഷ നടത്തുകയാണങ്കില്‍ തന്നെ അത് ദല്‍ഹിയിലും ഹരിയാനയിലും മാത്രമായിരിക്കും.






