മലപ്പുറം ജില്ലയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

കൊണ്ടോട്ടി- മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നെടിയിരുപ്പിൽ ഷിഗെല്ല  രോഗം സ്ഥിരീകരിച്ചു. മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്ത് വയസുകാരനെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നായിരുന്നു പരിശോധന. രണ്ട് കുട്ടികൾക്കും ഒരു മുതിർന്നയാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

ഇക്കഴിഞ്ഞ ദിവസം കാസർഗോഡ് ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധക്ക് കാരണമായ ഷവർമ സാമ്പിളിൽ സാൽമൊണല്ല, ഷിഗല്ല ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ചിക്കൻ ഷവർമയിൽ സാൽമൊണല്ലയുടെയും ഷിഗല്ലയുടെയും സാന്നിധ്യവും പെപ്പർ പൗഡറിൽ സാൽമൊണല്ലയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഷിഗല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് രോഗാണുബാധയ്ക്ക് കാരണമാവുന്നത്.
 

Latest News