Sorry, you need to enable JavaScript to visit this website.

ബൈക്ക് ഷോറൂമില്‍ തീപിടിത്തം;  32 ബൈക്കുകള്‍ കത്തി നശിച്ചു

തിരുവനന്തപുരം- മുട്ടത്തറയില്‍ ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്ന കടയില്‍ തീപിടിത്തം. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 32 ബൈക്കുകള്‍ കത്തിനശിച്ചു. അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു.
മൂന്നാം നിലയിലാണു തീപിടിത്തമുണ്ടായത്. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണു പ്രാഥമിക നിഗമനം. വഴിയാത്രക്കാരാണ് കെട്ടിടത്തില്‍നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. നാലരയോടെ ഉണ്ടായ തീപിടിത്തം അഞ്ചരയോടെ അണയ്ക്കാനായെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു.
 

Latest News