ന്യൂദല്‍ഹി- അഫ്ഗാനിസ്ഥാനില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ നാല് മലയാളികള്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ഐഎസില്‍ ചേര്‍ന്നുവെന്ന് കരുതുന്ന കാസര്‍കോട് പടന്ന സ്വദേശികളായ ഷിഹാബ്, ഭാര്യ അജ്മല, ഇവരുടെ കുഞ്ഞ്, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നിവര്‍ കൊല്ലപ്പെട്ടതായാണ് ദേശീയ ചാനലുകളുടെ റിപ്പോര്‍ട്ട്. നംഗര്‍ഹാര്‍ പ്രവിശ്യയിലെ ഐഎസ് ക്യാമ്പിലായിരുന്നു യുഎസ് വ്യോമാക്രമണം.
കേരളത്തില്‍നിന്ന് ഇവരടക്കം 22 പേര്‍ ഐഎസില്‍ ചേര്‍ന്നതായി നേരത്തെ പോലീസ് വെളിപ്പെടുത്തിയിരുന്നു.