വേശ്യാവൃത്തിക്ക് ടോയ്‌ലെറ്റില്‍ രഹസ്യ വാതില്‍, മൂന്നു പേര്‍ അറസ്റ്റില്‍

ചിത്രദുര്‍ഗ-ടോയ്‌ലെറ്റിനകത്തെ രഹസ്യ വാതിലിലൂടെ ഇടപാടുകാരെ സ്വീകരിച്ച് വേശ്യാവൃത്തി നടത്തിയിരുന്ന സംഘത്തെ കര്‍ണാടകയിലെ ചിത്രദുര്‍ഗ പോലീസ് പിടികൂടി.
ടോയ്‌ലറ്റിലൂടെയുള്ള വാതിലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. റാക്കറ്റുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചിത്രദുര്‍ഗ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ടൈല്‍ വിരിച്ച ടോയ്‌ലറ്റിനകത്താണ് രഹസ്യ വാതില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ചെറിയ വാതിലിലും തിരിച്ചറിയാതിരിക്കാന്‍ സമാന നിറങ്ങളിലുള്ള ടൈലുകള്‍ ഒട്ടിച്ചിരുന്നു.

 

Latest News